സെപ്റ്റംബർ അൽഷിമേഴ്സ് മാസമായും സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനമായും ആചരിക്കുന്നു. ഓർമശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് സ്മൃതിനാശ രോഗം എന്ന അൽഷിമേഴ്സ്. രോഗമുക്തി സാധ്യമല്ലെങ്കിലും ഭക്ഷണ ശൈലിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം.
അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. അവയിൽ ചിലത് ഏതൊക്കെയെന്നു നോക്കാം.
കലിഫോർണിയയിലെ ഒരു കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നു കണ്ടു.
പാലുൽപ്പന്നങ്ങൾ, മുളപ്പിച്ച പയർ, കുരുമുളക്, വെള്ളരി മുതലായവയിൽ കാണുന്ന ലെക്റ്റിൻസ് എന്ന പ്രോട്ടീൻ അൽഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ഒമേഗ 3 യും ജീവകം സി യും ധാരാളം അടങ്ങിയ ഭക്ഷണം ബൗദ്ധിക പ്രവർത്തനമായും തലച്ചോറിന്റെ പ്രവർത്തനമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവ അൽഷിമേഴ്സിനെ അകറ്റുന്നു.