ദിവസം മൂന്നു കപ്പ് കാപ്പി കുടിക്കുകയും പുകവലിക്കാതിരിക്കുകയും ചെയ്യുന്നത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി വൈറസ് ഇവ ബാധിച്ചവരിൽ മരണനിരക്ക് പകുതിയായി കുറയ്ക്കും. എച്ച്ഐവിയും ഹൈപ്പറ്റൈറ്റിസ് സി(HCV)യും ബാധിച്ച രോഗികൾക്ക് കരൾ രോഗവും ഹൃദയസംബന്ധമായ രോഗങ്ങളും അർബുദവും വരാനുള്ള സാധ്യത കൂടുതലാണ്.
എച്ച്ഐവി, എച്ച്സിവി ബാധിച്ചവർ ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നത് എല്ലാത്തരം കാരണങ്ങളാലുമുള്ള മരണത്തിൽ നിന്ന് സംരക്ഷണമേകുമെന്ന് ഗവേഷകർ. എച്ച്ഐവി അണുബാധ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് സിക്കും ഫൈബ്രോസിഡിനും സീറോസിസിനും കാരണമാകും.
കാപ്പിക്ക് ആന്റി ഇൻഫ്ലമേറ്ററി കഴിവുകളും കരളിനെ സംരക്ഷിക്കാനുള്ള ഗുണങ്ങളുമുണ്ട്. കാപ്പിയിലടങ്ങിയ പോളിഫിനോളുകളാണ് നീർവീക്കം കുറച്ച് കരളിനെ സംരക്ഷിക്കുന്നത്.