ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകുമെന്ന ഒാർമിപ്പെടുത്തലുമായി ലോക ഹൃദയദിനം. ഷെയർ യുവർ പവർ, ഫ്യുവൽ യുവർ ഹാർട്ട് എന്ന സന്ദേശമാണ് വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ ഈ ദിനത്തിൽ പ്രചരിപ്പിക്കുന്നതും. ഹൃദയാഘാതം കാരണം പ്രതിദിനം 110 പേരാണ് കേരളത്തിൽ മാത്രം മരിക്കുന്നത്.
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യമുള്ള ഹൃദയം അനിവാര്യം. ആരോഗ്യരംഗത്ത് നേട്ടങ്ങൾക്ക് പിറകെ കുതിക്കുന്ന കേരളത്തിൽ ഹൃദയാഘാതം വന്ന് ദിവസേന മരിക്കുന്നത് 110 പേരാണെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്
രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിച്ച് നിർത്തിയേ മതിയാകൂ. മാറുന്ന ജീവിതശൈലി തന്നെയാണ് ഹൃദയത്തെ കീഴടക്കുന്ന പ്രധാന വില്ലൻ. അമിത സമ്മർദമാണ് കേരളത്തിൽ ഹൃദ്രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ടാകാന് കാരണമാകുന്നത്. നല്ല ജീവിതരീതികളിലൂടെ പുതുതലമുറയെ ഹൃദയരോഗങ്ങളിൽ നിന്ന് അകറ്റി നിർത്തണം.