മീസിൽസ് റുബെല്ല പ്രതിരോധദൗത്യത്തിന് ഇന്ന് തുടക്കമാകും. ഒരു മാസത്തെ ക്യാംപ്‍യന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒൻപത് മാസത്തിനും പതിനഞ്ച് വയസിനുമിടയിലുള്ള സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കും. ആശുപത്രികൾ, സ്കൂളുകൾ, അംഗന്‍വാടികള്‍ എന്നിവിടങ്ങളിൽ വാക്സിനേഷന് സൗകര്യമുണ്ട്.
മീസില്‍സ് റൂബെല്ലാ വാക്സിനുകളുടെ പ്രാധാന്യത്തെ കുറിച്ച് തിരുവനന്തപുരം മെഡിക്കൽകോളേജ് ശിശുരോഗവിഭാഗം മേധാവി ഡോ. എ സന്തോഷ്കുമാര്‍ ആരോഗ്യസൂക്തത്തിൽ സംസാരിച്ചു.