മുഹമ്മ കായിപ്പുറം ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ ഏഴു പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. കരിന്തകരയ്ക്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകളോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിലാണ് അപകടം. ഗുണ്ട് ആൾക്കൂട്ടത്തിലേക്കു തെറിച്ചതാണ് അപകടത്തിനു കാരണം. പരുക്കേറ്റ അഞ്ച് സ്ത്രീകളെ മുഹമ്മ ആശുപത്രിയിലും, രണ്ടു പേരെ ചേർത്തല സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Advertisement