സുനന്ദ പുഷ്ക്കറിന്റെ മരണകാരണം ഇനിയും വ്യക്തമല്ലെന്ന് ഡൽഹി പൊലീസ്. ഡൽഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് കൂടുതൽ സമയം തേടി. സുനന്ദയുടെ മരണകാരണം അന്വേഷിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനൊപ്പമാണ് പൊലീസ് തൽസ്ഥിതി റിപ്പാർട്ട് സമർപ്പിച്ചിട്ടുള്ളത്.
Advertisement