സാമൂഹ്യക്ഷേമപദ്ധതികളില്‍ ആധാര്‍ ചേര്‍ക്കാനുളള സമയപരിധി ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ നീട്ടി. ആധാര്‍കാര്‍ഡുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്ന് ആവശ്യമുന്നയിച്ചതിനൊപ്പമാണ് സമയപരിധി നീട്ടിയ കാര്യം അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചത്. ആധാര്‍ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്ന ഹര്‍ജികളില്‍ നവംബര്‍ ആദ്യംവാരം വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യത മൗലികാവകാശമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
Advertisement