മുംബൈയിൽ റയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം ഇരുപത്തിനാലായി. പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേർ കൂടി രാത്രി മരിച്ചു. മുപ്പത്തേഴ് പേർ കെ.ഇ.എം ആശുപത്രയിൽ ചികിൽസയിൽ തുടരുകയാണ്. അതേസമയം, അപകടമുണ്ടായ ഇടുങ്ങിയ മേൽപാലത്തിന് സമീപം ഒൻപതരകോടി ചെലവിൽ പുതിയ പാലം നിർമിക്കുമെന്ന് റയിൽമന്ത്രി പിയൂഷ്ഗോയൽ പ്രഖ്യാപിച്ചു. എല്ലാ റയിൽവെസ്റ്റേഷനുകളിലും തിരക്ക് നീരീക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കാലത്തിനു അനുസരിച്ച് മുംബൈ ലോക്കൽ ട്രെയിൻ സർവീസ് നവീകരിക്കാത്തതാണ് അപകടകാരണമെന്ന ആരോപണവുമായി ശിവസേന രംഗത്തെത്തി. ഒരുലക്ഷത്തി പതിനായിരം കോടി മുടക്കി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്ന കേന്ദ്രസർക്കാർ മുംബൈയിലെ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സേന ആരോപിച്ചു.
Advertisement