ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ മൂന്നുമാസം പ്രായമുള്ള മകനും ഭര്‍ത്താവിനും മുന്നില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. തോക്കുകളുമായി കാറിലെത്തിയ നാലംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി കുഞ്ഞിനെ തട്ടിയെടുത്തശേഷം യുവതിയുടെ ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ചു. തുടര്‍ന്ന് സമീപത്തെ കരിമ്പിന്‍തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് കൊല്ലുെമന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. നാല് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Advertisement