ഉത്തര്‍പ്രദേശ് മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന് കൊല്ലപ്പെട്ടു. മന്ത്രി ഓംപ്രകാശ് രാജ്ഭറിന്റെ അകന്പടിവാഹനം കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. ഗോണ്ഡ ജില്ലയിലായിരുന്നു അപകടം. വാഹനം അമിതവേഗത്തലായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന് വിശ്വനാഥ് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യു,പിയില മറ്റൊരു മന്ത്രിയുടെ വാഹനവ്യൂഹം കൃഷിനിലങ്ങള്‍ നശിപ്പിച്ച് കുതിച്ചുപാഞ്ഞത് വിവാദമായിരുന്നു.
Advertisement