സിറോ മലബാര്‍ സഭയ്ക്ക് ഹൈദരാബാദിലെ ഷംഷാബാദിലും തമിഴ്നാട്ടിലെ ഹോസൂരിലും പുതിയ രൂപതകള്‍ പ്രഖ്യാപിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്റെയും മോണ്‍സിഞ്ഞോര്‍ ജോബി പൊഴോലിപറമ്പില്‍ ഹോസൂരിന്റയും ആദ്യ ബിഷപ്പുമാര്‍. നിലവില്‍ മാര്‍ റാഫേല്‍ തട്ടില്‍ തൃശൂര്‍ അതിരൂപത സഹായമെത്രാനും മോണ്‍സിഞ്ഞോര്‍ ജോബി പൊഴോലിപറമ്പില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാളുമാണ്.
പ്രഖ്യാപനം റോമില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും തൃശൂരില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയും നിര്‍വഹിച്ചു.