തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ നല്കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. എം.എല്‍.എമാരെ ആയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കുകയും കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ ഡി.എം.കെ നല്കിയ ഹര്‍ജിയും മാറ്റാനാണ് സാധ്യത. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിശ്വസവോട്ടെടുപ്പില്‍ എടപ്പാടി പളനിസാമിക്കെതിരായി നിലപാടെടുത്ത പനീര്‍സെല്‍വം അടക്കമുള്ള പന്ത്രണ്ട് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ കാരണം സ്പീക്കര്‍ ഇന്ന് കോടതിയെ അറിയിക്കണം