തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ്റ്റാന്‍റിനോട് ചേര്‍ന്ന കെട്ടിടം തകര്‍ന്ന് എട്ട് മരണം. മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഏഴര ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ട്രാസ്പോര്‍ട്ട് ബസ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടമാണ് ഇന്ന് പുലര്‍ച്ചെ തകര്‍ന്നുവീണത്. പുറത്ത് കിടന്നിരുന്ന ചുമട്ട് തൊഴിലാളികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു ഡ്രൈവറും ഏഴ് കണ്ടക്ടര്‍മാരുമാണ് മരിച്ചതെന്നാണ് സൂചന. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി ഒ.എസ്.മണിയന്‍ സംഭവസ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഏഴര ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
കുടുംബാംഗങ്ങള്‍ക്ക് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒന്നരലക്ഷം രൂപയം സഹായം നല്‍കും. സംസ്ഥാനത്ത് കാലപഴക്കം കാരണം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി എം.ആര്‍.വിജയഭാസ്കറും വ്യക്തമാക്കി. നേരത്തെ കോയമ്പത്തൂരിലും സമാനമായ രീതിയില്‍ ബസ്റ്റാന്‍റ് കെട്ടിടം തകര്‍ന്ന് വീണിരുന്നു.