ആഘോഷങ്ങളില്ലാതെ വി.എസ്.അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റി നാലാം ജന്മദിനം. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ ആശംസകളുമായെത്തുന്നവർക്ക് മധുരം വിളമ്പുന്നതുമാത്രമായിരിക്കും പ്രത്യേകത. കുടുംബാംഗങ്ങൾക്കൊപ്പമായിരിക്കും ഉച്ചഭക്ഷണം. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വി.എസിന്‍റെ ജനനം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായി കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം പ്രായം തൊണ്ണൂറ്റി നാലു പിന്നിടുമ്പോഴും കർമ്മനിരതനാണ്. പാർട്ടിക്കുള്ളിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കിലും ജനകീയപ്രശ്നങ്ങളിലുള്ള ശക്തമായ ഇടപെടലുകൾക്ക് കുറവില്ല.
Advertisement