വിഴിഞ്ഞം തുറമുഖപദ്ധതിപ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാര്‍ക്കു പിന്തുണയുമായി വി.എസ്.അച്യുതാനന്ദന്‍. വൈകിട്ട് സമരഭൂമിയിലെത്തിയ വി.എസിനെ പൊലീസ് തടഞ്ഞു. ഇതോടെ സമരക്കാരെ നേരില്‍ക്കാണാതെ വി.എസ്. മടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് അദ്ദേഹം അറിയിച്ചു. പുനരധിവാസപാക്കേജ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റിയില്ലെന്നാരോപിച്ചാണ് കഴിഞ്ഞദിവസം മല്‍സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയത്. ഇതോടെ തുറമുഖനിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്.
Advertisement