മദ്യത്തിന് നാളെ മുതല്‍ വിലകൂടും. ആയിരം രൂപയിൽ താഴെ വിലയുള്ള ബ്രാന്‍ഡുകള്‍ക്ക് 25 രൂപവരെയും കൂടിയ ബ്രാന്‍ഡുകള്‍ക്ക് 30 രൂപവരെയുമാണ് വിലകൂടുക. ഇതര സംസ്ഥാനങ്ങളിലെ വിലവർധനയ്ക്ക് ആനുപാതികമായി സംസ്ഥാനത്തും മദ്യത്തിന്റെ വിലവർധിപ്പിക്കണമെന്ന് ഏറെ നാളായി നിർമാതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ആന്ധ്രാ ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒൻപതു ശതമാനം വർധനവാണ് വരുത്തിയതെങ്കിലും സംസ്ഥാനത്ത് വർധന ഏഴു ശതമാനം മാത്രമാണെന്ന് ബവ്റിജസ് കോർപറേഷൻ എം.ഡി. എച്ച്.വെങ്കിടേഷ് അറിയിച്ചു.
Advertisement