ഒാണദിവസങ്ങളിൽ മലയാളി കുടിച്ചുതീർത്തത് ഇരുനൂറ്റി എഴുപത്തിനാല് കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷ·ത്തേക്കാൾ നാൽപത്തിയെട്ട് കോടിയുടെ അധിക മദ്യം. ഇരുനൂറ്റി ഇരുപത്തിയഞ്ച് കോടിയായിരുന്നു കഴിഞ്ഞവർഷം ഒാണത്തിന്റ അവസാന നാലുദിവസങ്ങളിലെ വിറ്റുവരവ്.
31ാം തീയതി മുതൽ തിരുവോണദിനമായ ഇന്നലെ വരെയുള്ള നാലുദിവസം ബവ്റിജസ് കോർപറേഷന്റ വിൽപന കേന്ദ്രങ്ങളിൽ മാത്രം വിറ്റത് 221 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 33.81 കോടിയുടെ അധികം. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപന 64.39 കോടി. പൂരാടദിനത്തിൽ 63 കോടിയുടേയും തിരുവോണദിനത്തിൽ 43 കോടിയുേടയും മദ്യം വിറ്റുപോയി. കൺസ്യൂമർഫെഡിന്റ 35 വിൽപനകേന്ദ്രങ്ങളിൽ 35.49 കോടിയുടെ വിൽപന നടന്നു. കഴിഞ്ഞവർഷമിത് 28.44 കോടി ആയിരുന്നു. ബവ്കോയുടെ നാൽപത്തിനാലും കൺസ്യൂമർഫെഡിന്റ നാലും വിൽപന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുമ്പോഴാണ് ഈ വർധന. ബാർ ബിയർവൈൻ പാർലറുകളിൽ നിന്ന് നാലുദിവസം കുടിച്ചുതീർത്തത് 18.31 കോടിയുടെ മദ്യം. ഇവിടെയും കഴിഞ്ഞവർഷത്തേക്കാൾ ഏഴുകോടി രൂപയുടെ വർധന. എന്നാൽ ഈ കണക്കുകൾ മാത്രം നിരത്തി മദ്യത്തിന്റ ഉപയോഗം വൻതോതിൽ വർധിച്ചുവെന്ന് വിലയിരുത്താൻ ആകില്ലെന്നാണ് എക്സൈസ് വകുപ്പിന്റ നിലപാട്. കാരണം ഒക്ടോബറിൽ വിദേശമദ്യത്തിന്റ വില 16 ശതമാനം വർധിച്ചിരുന്നു.