അടിപൊളി ഓണമായിരുന്നു. കണക്കൊക്കെ ഇപ്പോഴാണ് കയ്യില്‍കിട്ടിയത്. ഭയങ്കര കുടിയായിപ്പോയി. 274 കോടി രൂപയ്ക്കാണ് കുടിച്ചത്. പോയവര്‍ഷത്തേക്കാള്‍ 48 കോടി രൂപ അധികം. സര്‍ക്കാര്‍ ഒപ്പമുണ്ടെങ്കില്‍ ഏതുകാര്യവും വിജയിക്കുമെന്നതിന് വേറെ ഉദാഹരണം ഇനി വേണ്ട. ആ സുധീരനൊഴികെ അണ്ഡകടാഹത്തിലെ സകലമലയാളികള്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ട്. പുള്ളിക്കാരന്‍ പക്ഷെ, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ കുറ്റം പറഞ്ഞ് നടക്കുകയാണ്. കള്ളക്കണക്കാണുപോലും. ഇതുകേട്ടാല്‍തോന്നും മറ്റെല്ലാവരും ഹരിശ്ചന്ദ്രന്‍മാരാണെന്ന്.