കണ്ണൂർ പറശിനിക്കടവ് ക്ഷേത്രത്തിന് സമീപം ബാർ അനുവദിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം. ക്ഷേത്രത്തിന് സമീപം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചാണ് സമരങ്ങൾക്ക് തുടക്കംകുറിച്ചത്.
പ്രകടനം ദിവസവും ആയിരകണക്കിന് വിശ്വാസികളെത്തുന്ന പറശിനിക്കടവിൽ ബാർ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ത്രീകളടക്കം നൂറിലധികംപേർ പ്രകടനത്തിൽ പങ്കെടുത്തു. ലക്ഷ്യത്തിലെത്തുന്നതുവരെ സമരം ചെയ്യാൻ ഉദ്ഘാടകനായെത്തിയ കരിവെള്ളൂർ മുരളിയും ആഹ്വാനം ചെയ്തു. സമരങ്ങൾക്ക് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് ക്ഷേത്രത്തിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ മറ്റൊരു ബാർ പ്രവർത്തനം തുടങ്ങിയിരുന്നു. ഇവിടെയും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം സമരവുമായി വന്നിരുന്നെങ്കിലും പിന്നീട് പിൻമാറി.