മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ് അഞ്ചു സിനിമകളില്‍ അഭിനയിച്ച സിനിമാക്കാരന്‍ കൂടിയാണ്. 2015 ഫെബ്രുവരിയില്‍ എം.എസ്.ജി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണംമുടക്കി നായകനായി അഭിനയിക്കുകയായിരുന്നു പ്രധാന ഉദ്ദേശം.
2015ലാണ് ഗുർമീതിന്റെ ആദ്യചിത്രമെത്തുന്നത്. എംഎസ്ജി: ദ് മെസഞ്ചർ ഓഫ് ഗോഡ്. സിനിമയുടെ സഹസംവിധായകൻ, സഹ സിനിമാറ്റോഗ്രാഫർ, എഡിറ്റർ, രചയിതാവ്, സ്റ്റണ്ട്മാൻ അങ്ങനെ എല്ലാ തലങ്ങളിലും തന്റെ പേര് ഗുർമീത് എഴുതി ചേർത്തു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ദേര സച്ച സൗദ നേതാവ് ദൈവതുല്യ കഥാപാത്രമായി എത്തി ശത്രുക്കളെ നശിപ്പിക്കുന്നതാണ് പ്രമേയം
30 കോടി മുടക്കിയ ചിത്രത്തിന് 16 കോടി തിരിച്ച് ലഭിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ തങ്ങള്‍ക്ക് 120 കോടി കലക്ഷൻ ലഭിച്ചെന്നാണ് ഗുർമീത് ടീം ഇപ്പോഴും അവകാശപ്പെടുന്നത്. ആ സിനിമ വരുത്തിവച്ച പ്രത്യാഘ്യാതം തീരുന്നതിന് മുമ്പേ അതേ വർഷം ഈ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി.
പിന്നീട് 2016ൽ എംഎസ്ജി; ദ് വാരിയർ ലയൺ ഹർട്ട് എന്നൊരു സിനിമയുമായി എത്തി. ഗുർമീതും മകൾ ഹണിപ്രീതും ചേർന്നായിരുന്നു സംവിധാനം. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്തിരുന്നു. സിനിമയുടെ 30 മേഖലകളിലും തന്റെ സാനിധ്യം ഗുർമീത് അറിയിച്ചു എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഈ ചിത്രവും അത് മുന്നോട്ട് വെക്കുന്ന ആശയവും വീണ്ടും വിവാദങ്ങളിൽ ഇടംപിടിച്ചു. 18 കോടി മുടക്കിയ ചിത്രത്തിന് ആകെ ലഭിച്ചത്13 കോടിയെന്ന് അവകാശപ്പെടുന്നു. അതേ വർഷം ഈ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഈ സിനിമയുടെ 43 വിഭാഗങ്ങളിലാണ് ഗുർമീത് പ്രവർത്തിച്ചത്.
ഗുർമീതിന്റേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് ജാട്ടു എൻജിനിയർ. ഇതും ഗുർമീതും മകളും ചേർന്നായിരുന്നു സംവിധാനം. 15 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെന്നായിരുന്നു ഇവരുടെ അവകാശവാദം.
എം.എസ്.ജി ഓണ്‍ലൈന്‍ ഗുരുകുല്‍ എന്ന ആറാം സിനിമ പുറത്തിറങ്ങാനിരിക്കുകയുമാണ്. വിഎഫ്എക്സും സിജിഐയും ഇഷ്ടംപോലെയുള്ള ചിത്രം ഗുർമീതിന്റെ ബിഗ് ബഡ്ജറ്റ് പ്രോജക്ട് ആയിരുന്നു. ചിത്രത്തിൽ ഏഴു വ്യത്യസ്ത വേഷങ്ങളിൽ 8 പായ്ക്കിൽ എത്തുന്നുവെന്നും വാർത്ത വന്നിരുന്നു.