ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രകൾ നടത്തുന്നത് സാധാരണമാണ്. ആ പ്രദേശത്തെ ജനങ്ങളൊക്കെ ശോഭായാത്രയുടെ ഭാഗമാകാറുണ്ട്. വിവിധ വേഷ ഭൂഷാധികളണിഞ്ഞ് എത്തുന്ന കൃഷ്ണനും രാധയുമെല്ലാം അന്നത്തെ കൗതുക കാഴ്ചയുമാണ്. എന്നാൽ ഇത്തവണ ശോഭായാത്രയിൽ ശരിക്കും താരമായത് നടി അനുശ്രീയാണ്. താരജാഡകളില്ലാതെ ശോഭായാത്രയിൽ ഭാരതാംബയുടെ വേഷമാണ് അനുശ്രീ അണിഞ്ഞത്. ശ്രീകൃഷ്ണ ജയന്തിയോടനുനബന്ധിച്ച പുനലൂരിലെ കമുകുംചേരിയിൽ നടന്ന ഘോഷയാത്രയ്ക്കാണ് താരപ്പകിട്ടേകി അനുശ്രീയുടെ സാന്നിധ്യമുണ്ടായത്. പുനലൂരിലാണ് അനുശ്രീയുടെ വീട്.
ഭാരതാംബയായുള്ള അനുശ്രീയുടെ വേഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹൈദരാബാദിൽ മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ മാറ്റി വെച്ചാണു അനുശ്രീ ഭാരതാംബയാകാൻ നാട്ടിൽ എത്തിയത്.