രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം വൻഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്മയരംഗങ്ങൾ ഒരുക്കിയിരിക്കുന്ന സിനിമയുടെ സംവിധായകൻ ശങ്കർ ആണ്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു. തമിഴ്, ഹിന്ദി ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഈ മാസം 27 ന് ഉണ്ടാകും. രജനികാന്ത് ഇരട്ടവേഷത്തിലെത്തിയ യന്തിരന്റെ തുടർച്ചയാണ് 2.0 എന്ന ഫിക്ഷൻ ചിത്രം. രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന 2.0 സിനിമാ ലോകം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Advertisement