വ്യത്യസ്തമായ അഭിനയരീതികൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരനായ നടനായി മാറിയിരിക്കുകയാണ് ഹരീഷ് പേരാടി. വിജയ് സേതുപതിയുടെ വിക്രം വേദയും, വിജയ്‌യുടെ മെർസലും ഹരീഷ് പേരാടിയെ തമിഴ്നാട്ടിലും ശ്രദ്ധേയനാക്കിയിരിക്കുയാണ്. വിവാദങ്ങൾക്കിടയിലും മെർസൽ വിജയകരമായി മുന്നോട് കുതിക്കുന്നവേളയിലാണ് ഈ വ്യത്യസ്തമായ പോസ്റ്റ്.
നമസ്‌തെ ഇന്ത്യ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ മണാലിയില്‍ നിന്നുകൊണ്ടാണ് പോസ്റ്റ്. കുരങ്ങന്റെ പോലയെുള്ള വാലും തലമുടിയും താടിയുമണിഞ്ഞ് മൃഗപക്ഷത്തുനിന്നുകൊണ്ട് മനുഷ്യന്റെ ചെയ്തികൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഹരീഷ് പേരാടിയുടെ കുറിപ്പ്.
ഹരീഷ് പേരാടിയുടെ കുറിപ്പിന്റെ പൂർണ്ണരപം :
പ്രിയപ്പെട്ട മനുഷ്യ ജീവികളെ ... ഞങ്ങൾ മൃഗങ്ങൾക്കിപ്പോഴും മനസിലാവാത്തത് നിങ്ങൾ മനുഷ്യൻമാർ എന്തിനാണ് മനുഷ്യൻമാരെ ഭരിക്കുന്നത് എന്നാണ്..ഞങ്ങൾ മൃഗങ്ങൾക്കിടയിൽ ഒരു ഭരണവുമില്ലാ... നിങ്ങൾ ഞങ്ങളെ പറ്റി എഴുതുന്ന കഥകളിൽ മാത്രമാണ് സിംഹം രാജാവും കുറുക്കൻമന്ത്രിയുമാവുന്നത് ... അതൊക്കെ വായിച്ച് ഞങ്ങൾ കാട്ടിൽ കൂട്ടത്തോടെ ചിരിയാണ്... മനുഷ്യന് മാത്രമെ ബുദ്ധിയുള്ളു എന്ന് നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോളാണ് കാട്ടിൽ പൊട്ടി ചിരി ഉണ്ടാകാറ്... ഞങ്ങൾ തിന്നാൻ വേണ്ടി മാത്രമെ കൊല്ലാറുള്ളു... അല്ലാതെ നിങ്ങളെ പോലെ 51ഉം 61 ഉം വെട്ട് വെട്ടി നിരത്തിലിട്ട് പോവാറില്ലാ... ഏറ്റവും വലിയ കോമഡി നിങ്ങൾക്കിടയിൽ തെറ്റ് ചെയ്തവരെ നിങ്ങൾ മൃഗമെ എന്ന് വിളിക്കാറുണ്ടല്ലോ ?ഞങ്ങൾക്കിടയിൽ തെറ്റ്ച്ചെയ്ത വരെ ഞങ്ങൾ മനുഷ്യാ എന്നാണ് വിളിക്കാറ്.. ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാൻ പഠിക്കു മനുഷ്യജീവികളെ .....