ദേശിയഗാനവും, രാജ്യസ്നേഹവും അടിച്ചേൽപ്പിക്കേണ്ടതല്ലെന്ന് ബോളിവുഡ് നടി വിദ്യാബാലൻ. തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് മുൻപ് ദേശിയഗാനം കേൾപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവാദത്തിൽ ഇതാദ്യമായാണ് വിദ്യ മനസുതുറക്കുന്നത്. "രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനുള്ളതല്ല. തിയേറ്ററുകളില്‍ ദേശിയഗാനം കേൾപ്പിക്കുന്നതിനോടും എഴുന്നേറ്റുനിൽക്കണമെന്ന് ആവശ്യപ്പെടുന്നതിനോടും വ്യക്തിപരമായി യോജിപ്പില്ലെന്നും വിദ്യപറഞ്ഞു.
അതേസമയം, എവിടെ ദേശിയഗാനംകേട്ടാലും താൻ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാറുണ്ടെന്നും വിദ്യ വ്യക്തമാക്കി. ഒരുവർഷംമുൻപ് സുപ്രീംകോടതിയാണ് തിയേറ്ററുകളിൽ ദേശിയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്ന് ഉത്തരവിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളംചർച്ചകൾ നടന്നെങ്കിലും അന്നൊന്നും, സെൻസർ ബോർഡ് അംഗംകൂടിയായ വിദ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. അതേസമയം, ദേശിയഗാനത്തിന് എഴുന്നേറ്റുനിൽക്കണമെന്ന കഴിഞ്ഞ ഡിസംബർ ഒന്നിലെ ഉത്തരവ് പുനപരിശോധിക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു