പ്രേക്ഷകരുടെ പ്രിയങ്കരരായ കുഞ്ഞുതാരങ്ങളാണ് അൽസാബിത്തും ശിവാനിയും. ഇവരുടെ വലിയ സ്വപ്നങ്ങൾ എന്തെല്ലാമാണെന്ന് അറിയണ്ടേ?
ശിവാനിക്ക് സിനിമയിൽ നായികയാവണം. അതോടൊപ്പം പഠിച്ച് വലിയ ഡോക്ടറാകണം. വെറും ഡോക്ടറല്ല, ഗൈനക്കോളജിസ്റ്റ്. കുഞ്ഞുങ്ങളെ ശിവാനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം.
വലുതാകുമ്പോൾ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നിവിൻപോളി, പൃഥ്വിരാജ് തുടങ്ങിയ എല്ലാതാരങ്ങളുടെയും കൂടെ ശിവാനിക്ക് അഭിനയിക്കണം.
അൽസാബിത്തിന് ഇമ്മിണിബല്യ ആഗ്രഹമാണ്. വലുതാകുമ്പോൾ പൊലീസാകണം, അതും ഡിജിപി. എന്നിട്ട് വേണം ദുഷ്ടന്മാരെയും കുറ്റവാളികളെയും ഇടിച്ച് ശരിയാക്കാൻ.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സ്വപ്നങ്ങൾ പങ്കുവച്ചത്.