സാങ്കേതിക വിദ്യയുടെ വേറിട്ട കാഴ്ചകള്‍ സമ്മാനിച്ച് ഐടി മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷകളാവുകയായിരുന്നു അജ്മാന്‍ ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്കൂളിലെ വിദ്യാര്‍ഥികൾ. മൊബൈല്‍ ആപ്ലിക്കേഷന്‍ മുതല്‍ യന്ത്ര മനുഷ്യനെ വരെ നിര്‍മിച്ചാണ് ഡിജിറ്റൽ ഫെസ്റ്റിൽ കുട്ടി കോഡര്‍മാര്‍ മികവ് തെളിയിച്ചത്.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, വനിതാ സുരക്ഷയ്ക്കുള്ള ആപ്ലിക്കേഷന്‍, സൌരോര്‍ജം, യെല്ലോ മെസഞ്ചര്‍ അടക്കം നവീന ആശയങ്ങളാൽ സമ്പന്നമായിരുന്നു ഡിജിറ്റൽ ഫെസ്റ്റ്. ചെലവേറിയ ഹോളോഗ്രാം സ്വന്തമായുണ്ടാക്കിയാണ് അഞ്ചംഗ വിദ്യാര്‍ഥിനികള്‍ സ്കൂളിന് അഭിമാനമായത്.
സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ആധുനിക ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രതികരണം പ്രതീക്ഷകളെ കവച്ചുവയ്ക്കുന്നതായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് യുഎഇ നല്‍കുന്ന പ്രാധാന്യം കണക്കിലെടുത്ത് പ്രൈമറി തലത്തില്‍ തന്നെ കോഡിങ് പരിശീലിപ്പിച്ചുവരികയാണ് സ്കൂള്‍.