ഫാസിസത്തെ പ്രതിരോധിക്കുക മതേതരത്വം സംരക്ഷിക്കുക എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തുന്ന ക്യാംപയിന് തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയിൽ ജനങ്ങള്‍ക്കിടയില്‍ ഫാസിസത്തിനെതിരെയുള്ള ബോധവത്കരണം , നോട്ടീസ് വിതരണം , സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷെരീഫ് ഉദ്ഘടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളം സ്റ്റേറ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് തൊഴുപ്പാടം അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.
Advertisement