അബുദാബി ഐ.എസ്.സി ഓപണ്‍ യുവജനോത്സവ വേദികളിൽ കലാവൈഭവത്തിന്‍റെ മത്സരച്ചൂട്. യുജനോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെ പ്രതിഭ, തിലക പട്ടത്തിനായുള്ള പോരാട്ടത്തിലാണ് മല്‍സരാര്‍ഥികള്‍.
ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ലളിതഗാനം, മോണോ ആക്ട് തുടങ്ങി ഇന്ത്യാ സോഷ്യല്‍ സെന്‍ററിലെ അഞ്ചു വേദികളിലായാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. കാഴ്ചക്കാരുടെയും മത്സരാർഥികളുടെയും ഒഴുക്കില്‍ രണ്ടാംദിനം ഭാവ, ലയ, താളത്തിലലിഞ്ഞു. മൂന്ന് മുതൽ 18 വരെ പ്രായമുള്ള വിവിധ എമിറേറ്റിലെ 600 വിദ്യാര്‍ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഒഡീസി, ക്ലാസിക്കൽ നൃത്തം, കർണാടിക്, ഹിന്ദുസ്ഥാനി സംഗീതം തുടങ്ങി 21 ഇനങ്ങളിലായാണ് മത്സരം. കലാതിലക, പ്രതിഭാ പട്ടത്തിന് പുറമെ കൂടുതൽ പോയിൻറ് നേടുന്ന സ്‌കൂളിനും പുരസ്‌കാരം സമ്മാനിക്കും. യുവജനോത്സവം ശനിയാഴ്ച സമാപിക്കും.