സൈക്കിള്‍ യാത്രക്കിടെ കോഴിക്കോട് നാദാപുരം സ്വദേശി ഒമാനിലെ സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു. നടുവിലക്കണ്ടി വീട്ടില്‍ ബാലകൃഷ്ണന്‍ (68) ആണ് സലാലയിലെ അല്‍ ഖര്‍ളില്‍ മരിച്ചത്. സൈക്കിള്‍ ചവിട്ടി പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവസ്ഥലത്തു നിന്നു തന്നെ മരണം സംഭവിച്ചിരുന്നു. ദോഫാര്‍ കാറ്റില്‍ഫീഡ് കമ്പനിയില്‍ 30വര്‍ഷമായി ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജാനു. മക്കളായ രമേശ് ദുബൈയിലും രതീഷ് ഖത്തറിലും ജോലിചെയ്യുന്നു. മകള്‍: രഖില. സുരേഷ് മരുമകനാണ്.
Advertisement