ദുബായിൽ ഇ-കൊമേഴ്സിനായി പുതിയ ഫ്രീസോൺ വരുന്നു. ദുബായ് കൊമേഴ്സിറ്റി എന്ന പേരിട്ട പദ്ധതി ഉംറമൂൽ മേഖലയിലാണ് സജ്ജമാക്കുന്നത്. ഇ-കൊമേഴ്സിനായി മേഖലയിൽ ആരംഭിക്കുന്ന ആദ്യ ഫ്രീസോണാണിത്.
റുകളായി നിര്‍മിക്കുന്ന ഫ്രീസോണിന് 270 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഫ്രീസോണ്‍ പരിസ്ഥിതി സൗഹൃദമായിരിക്കും. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ഇലക്ട്രോണിക് പേയ്മെന്റ്, ഐടി സൊല്യൂഷൻസ്, കസ്റ്റമർ സർവീസ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകും. ക്രിയാത്മകവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ബിസിനസ് ക്ലസ്റ്ററിന് പുറമെ 84 യൂണിറ്റുകളുള്ള
ലോജിസ്റ്റിക് ക്ലസ്റ്ററുമുണ്ടാകും. കൊമേഴ്സിറ്റിയുടെ ഹൃദയമായിരിക്കും സോഷ്യൽ ക്ലസ്റ്റർ. ആർട് ഗാലറികൾ, റസ്റ്ററന്റുകൾ, കഫേകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. സൗരോർജ പാനലുകൾവഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തിയാകും പ്രവര്‍ത്തനം. ഇ-കൊമേഴ്സ് രംഗത്ത് രാജ്യാന്തര വേദിയായി ദുബായിയുടെ സ്ഥാനം ഉറപ്പിക്കാനും വൈവിധ്യവൽകരണത്തിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മൂന്നു വർഷത്തിനകം ജിസിസി രാജ്യങ്ങളിൽ ഇ കൊമേഴ്സ് വിപണി രണ്ടായിരം കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.