അർബുദ രോഗികള്‍ക്ക് സാന്ത്വനം പകരുന്ന പ്രമേയവുമായി പ്രവാസി മലയാളി റഫീസ് മാറഞ്ചേരി രചിച്ച നെല്ലിക്ക പ്രകാശനത്തിനൊരുങ്ങുന്നു. നവംബർ മൂന്നിന് ഷാർജ രാജ്യാന്തര പുസ്തമേളയിലാണ് പ്രകാശനം.
അസുഖം ഭേദമായ ശേഷം അർബുദ രോഗിയായ വനിത നേരിടുന്ന വെല്ലുവിളികളാണ് നെല്ലിക്കയുടെ ഇതിവൃത്തം. മലപ്പുറം മാറഞ്ചേരി ഗ്രാമമാണ് നോവലിന്‍റെ പശ്ചാത്തലം. അര്‍ബുദ രോഗികളോടുള്ള സമൂഹത്തിന്‍റെ സമീപനത്തില്‍ മാറ്റമുണ്ടാക്കുകയാണ് നോവലിലൂടെ ലക്ഷ്യമാക്കുന്നതെന്ന് രചയിതാവ് പറയുന്നു.
നേരത്തെ ഓണ്‍ലൈനിലൂടെ വായനക്കാരിലെത്തിയ നോവല്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുകയാണ്. സൌജന്യമായാണ് പുസ്തകം വിതരണം ചെയ്യുന്നതെന്ന് റഫീസ് പറഞ്ഞു.