സംസ്ഥാനത്ത് വ്യത്യസ്ത അപകടങ്ങളിലായി അഞ്ചുമരണം. കോഴിക്കോട്, സെറ്റ് പരീക്ഷയെഴുതി മടങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറത്തും ചങ്ങനാശേരിയിലുമായി മൂന്നുപേരും മുങ്ങിമരിച്ചു
കോഴിക്കോട്, സെറ്റ് പരീക്ഷയെഴുതി മടങ്ങിയ വിദ്യാര്‍ഥികളുടെ കാര്‍ ചാലക്കുടിയില്‍വച്ച് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. കോട്ടയം വട്ടുകുളത്ത് വല്ലത്ത് വീട്ടില്‍ ബിമൽ സെബാസ്റ്റിൻ , നെടുങ്കുന്നം തെങ്ങുംമൂട്ടിൽ വീട്ടില്‍ ക്രിസ്റ്റി മാത്യു ഫിലിപ്പ് എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂർ സ്വദേശി ബെസൻ ടി.വർഗീസ്, കൊച്ചി പൂവത്തുശേരി സ്വദേശി ജോസി മാത്യു എന്നിവര്‍ക്ക് പരുക്കേറ്റു. ഇതില്‍ ബെസന്‍റെ നില ഗുരുതരമാണ്. കാക്കനാട് രാജഗിരി ബിസിനസ് കോളജിലെ എംബിഎ വിദ്യാർഥികളാണ് നാലുപേരും. മലപ്പുറം വെട്ടത്തൂരിൽ രണ്ടുപേരും ചങ്ങനാശേരി വടക്കേക്കരയിൽ ഒരാളുമാണ് മുങ്ങി മരിച്ചത്. കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്മിനിക്കാട് മലയിൽ ജാബിറിന്റെ മകൻ ജാസിൻ നിസാം , ആനിക്കാട് മുഹമ്മദ് ഉസ്മാന്റെ മകൻ മുഹമ്മദ് ഷൈമൽ എന്നിവരാണ് മലപ്പുറത്ത് മരിച്ചത്.
ങ്ങനാശേരിയില്‍ വടക്കേക്കര ചിറയിൽ പ്ലസ്ടു വിദ്യാർഥി ജിറ്റോ മാത്യു മുങ്ങിമരിച്ചു. ജിറ്റോയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ആളെ ഒഴുക്കില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരിരുന്നു അപകടം