കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി ട്വന്റി മല്‍സരത്തിന് കമാൻഡോകളുടെയും ദുരന്തനിവാരണ സേനയുടെയും സുരക്ഷ ഒരുക്കുമെന്ന് റേഞ്ച് ഐ.ജി. മനോജ് ഏബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു. ഏഴ് എസ്.പിമാരുടെ നേതൃത്വത്തിൽ രണ്ടായിരത്തി എണ്ണൂറ് പൊലീസ് ഉദ്യോഗസ്ഥരെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയോഗിക്കുക.
ഇന്ത്യ-ന്യൂസീലൻഡ് മൽസരത്തിന് ഒരാഴ്ചശേഷിക്കെ അവസാവനവട്ട സുരക്ഷാക്രമീകരണങ്ങൾ റേഞ്ച് ഐ. ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു. സ്റ്റേഡിയത്തിന്റെ മൂന്നാം നിലയിൽ മറ്റ് ആവശ്യങ്ങൾക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്തും വേണ്ടിവന്നാൽ കാണികളെ ഇരുത്താൻ താൽക്കാലിക സംവിധാനമൊരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നാലുകവാടങ്ങളിലൂടെയായിരിക്കും പ്രവേശനം. നാൽപ്പത്തിനായിരത്തിലേറെപ്പേർ കളികാണാനെത്തും. അതനുസരിച്ചുള്ള സുരക്ഷാപദ്ധതിയാണ് തയാറാക്കിത്.
തൊണ്ണൂറ്റഞ്ചുശതമാനം ടിക്കറ്റും വിറ്റുപോയത് പൊലീസിനും സഹായമാകമായി. നഗരത്തിലെ ഗതാഗതനിയന്ത്രണം, സ്റ്റേഡിയത്തിലെ പാർക്കിങ് തുടങ്ങിയവയുടെ രൂപരേഖ തയാറാക്കിവരികയാണ്.