നായകസ്ഥാനം നഷ്ടമായെങ്കിലും മഹേന്ദ്ര സിങ് ധോണിയെന്ന പോരാളി ഇന്ത്യയ്ക്ക് ഇപ്പോഴും സൂപ്പർ ക്യാപ്റ്റൻ തന്നെയാണ്. പല സമയത്തും നിർണായക തീരുമാനങ്ങൾക്ക് കോഹ്‌ലി ഉപയോഗപ്പെടുത്തുന്നത് ഈ മാസ്റ്റർ ബ്രെയിനെ തന്നെയാണ്. ധോണിയുടെ സാന്നിധ്യമാണ് കോഹ്‌ലിയെ ശക്തനാക്കുന്നതും.
ഇന്ത്യയും ന്യൂസിലൻഡ് തമ്മിലുളള രണ്ടാം ഏകദിനത്തിലാണ് ക്യാപ്റ്റൻ കൂൾ വീണ്ടും നായകനായത്. കേദാർ ജാദവിന്റെ ഓവറിലാണ് വീരാട് കോഹ്‌ലിക്ക് ഫീൽഡർമാരെ വിന്യസിക്കുന്നതിൽ ധോണി കൃത്യമായ ഉപദേശം നൽകിയത്. സ്റ്റമ്പ് മൈക്ക് ഇത് കൃത്യമായി പിടിച്ചെടുുക്കുകയും ചെയ്തു.
കോലിയെ ചീക്കു എന്നു വിളിച്ചാണ് ധോണി ഉപദേശം നല്‍കിയത്. ചീക്കു, രണ്ടു മൂന്നു ഫീല്‍ഡര്‍മാരെ ഇവിടെ നിര്‍ത്തൂ എന്നാണ് ധോണി ഉറക്കെ വിളിച്ചു പറയുന്നത്. ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തുന്നുണ്ടോയെന്നും ധോണി കോഹ്‌ലിയോട് ചോദിക്കുന്നുണ്ട്. ഒരു പന്ത് കൂടി എറിഞ്ഞിട്ട് ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നും ക്യാച്ചിന് സാധ്യതയുണ്ടെന്നും ധോണി പറയുന്നു.
നിലവില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയും ന്യൂസിലന്‍ഡും ഒരോ വിജയം വീതം നേടി തുല്യ നിലയിലാണ്. ആദ്യ മത്സരം ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിനും തോല്‍പിച്ചിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തികും ആണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.