ആദ്യമായി ഒരുരാജ്യാന്തര ക്രിക്കറ്റ് മൽസരത്തിന് പിച്ച് തയാറാക്കിയതിന്റെ സന്തോഷത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്യൂറേറ്റർ എ.എം. ബിജു. ഇരുപത്തിയാറുവർഷമായ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബിജു രഞ്ജിട്രോഫി ഉൾപ്പടെ ഒട്ടേറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മൽസരങ്ങൾക്ക് പിച്ച് തയാറാക്കിയിട്ടുണ്ട്. ഒരുവർഷം നീണ്ട ശ്രമഫലമായാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-ന്യൂസിലൻഡ് മൽസരത്തിനുള്ള പിച്ച് ഒരുക്കിയതെന്ന് ബിജു മനോരമ ന്യൂസിനോട് പറഞ്ഞു.
പാട്ടിലെ പിച്ച് പോലെതന്നെയാണ് ക്രിക്കറ്റിലെ പിച്ചും. പിച്ച് പാളിയാൽ രണ്ടും പാളും. അതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയത്. രണ്ടരപതിറ്റാണ്ടിലേറെയായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ മൽസരങ്ങൾക്ക് പിച്ചൊരുക്കുന്നത് എ.എം ബിജുവാണ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെയും തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിലെയും രജ്ഞിട്രോഫി മൽസരങ്ങളുടെ പിച്ചും ബിജുതന്നെയാണ് ഒരുക്കിയത്്.
എന്നാൽ ഈ പിച്ചുകളിൽ ഏതാണ് ഇന്ത്യ- ന്യൂസിലൻഡ് ടൊന്റി 20 ക്രിക്കറ്റിന് വേണ്ടതെന്ന് ബി.സി.സി ഐ ദക്ഷണിണമേഖലാ ക്യൂറേറ്റർ ആർ. ശ്രീറാം തിരഞ്ഞെടുക്കും.
കൊച്ചിയിലെ രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങളുടെ പിച്ചൊരുക്കുന്നതിലും ബിജുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്