ചെവിവേദനയെത്തുടർന്ന് എത്തിയ രോഗിയെ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. അതികഠിനമായ ചെവിവേദനയെത്തുടർന്നാണ് എൽ.ലക്ഷ്മി എന്ന യുവതി ബംഗുളൂരിലുള്ള സ്വകാര്യ ആശുപത്രയിൽ എത്തിയത്. ഇവരെ പരിശോധിച്ച ഡോക്ടർമാർ ചെവിക്കുള്ളിൽ നിന്നും ജീവനുള്ള എട്ടുകാലിയെ പുറത്തെടുത്തു.
ചെവിയിൽ നിന്നും എട്ടുകാലി നടന്ന് പുറത്തേക്കുവരുന്നതിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ജീവനുള്ള എടുക്കാലി ചെവിയിൽ നിന്നും പുറത്തേക്ക് വന്ന സംഭവം അസാധാരണമാണെന്ന് ഡോക്ടർമാർ പറയുന്നു.