ആദ്യം ആ ക്ഷണക്കത്ത് കണ്ടപ്പോൾ നാട്ടുകാർ കരുതി അച്ചടി പിശകാണെന്ന്. പക്ഷെ പേരുമാത്രമല്ല, വിലാസവും അതുപോലെ. വധുവിന്റെ പേരും തീയതിയും മാത്രം വ്യത്യാസം. അമ്പരന്നുനിന്ന നാട്ടുകാരോട് വരൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. വിവാഹം കഴിക്കുന്നത് രണ്ടുപേരെയാണ്. ആദ്യത്തെ യുവതിയെ വിവാഹം കഴിക്കുന്നത് നവംബർ 5 ന്. രണ്ടാമത്തെ യുവതിയെ വിവാഹം കഴിക്കുന്നത് നവംബർ 8നും. ഇൻദാഹ്‌ലഹ്താരി എന്ന യുവാവാണ് വരൻ.
വധുക്കൾ അറിയാതെയുള്ള ഒത്തുകളിയൊന്നുമല്ല. രണ്ടുയുവതികളോടും ബന്ധുക്കളോടും അനുവാദം വാങ്ങിയശേഷമാണ് വിവാഹം. ആദ്യ വിവാഹം കഴിക്കുന്ന പെൺകുട്ടി ആദ്യ ഭാര്യാപദവിയും രണ്ടാമത്തെയാൾ രണ്ടാംഭാര്യയുമായിരിക്കും. ഇന്തൊനീഷ്യയിലാണ് രസകരമായ ഈ വിവാഹം.
ആദ്യം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി യുവാവിന്റെ ഗോത്രത്തിൽപ്പെട്ടയാളാണെന്നും രണ്ടാമത്തെ പെൺകുട്ടി അയൽഗ്രാമത്തിൽപ്പെട്ടയാളാണ്. ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടിയുടെ പൂർണ്ണസമ്മതത്തോടെയാണ് രണ്ടാംവിവാഹം. അടുത്തടുത്ത ദിവസങ്ങളിൽ വിവാഹിതരാകുന്ന ഇവരുടെ വിവാഹസൽക്കാരം നബംവർ 9നാണ്. ഇൻദാഹിന്റെ ഗ്രാമത്തിൽ രണ്ടുവിവാഹം കഴിക്കുന്നത് സർവസാധാരണമാണ്.