ചൈനയിലെ ഹുഖോവ് വെള്ളച്ചാട്ടത്തിന് നയാഗ്രയുടെ സൗന്ദര്യം പകരുന്നതാണ് വസന്തകാലം. പ്രകൃതിയുടെ, മനം നിറക്കുന്ന കാഴ്ച്ച കാണാന്‍ സഞ്ചാരികള്‍ ഹുഖോവിലേക്ക് ഒഴുകിയെത്തുകയാണ്. സ്വര്‍ണ്ണവ്യാളിയുടെ നൃത്തം പോലെ പുകമഞ്ഞിലേക്ക് ഊളിയിടുന്ന ഒരു വെള്ളച്ചാട്ടം.
ആര്‍ത്തലച്ച് മലഞ്ചെരുവുകളെ തട്ടിയെറിഞ്ഞൊഴുകുന്ന ഹുഖോവ് വെള്ളച്ചാട്ടം. ഹുഖോവ് എന്ന ചൈനീസ് വാക്കിന്റെ അര്‍ഥം ചായക്കോപ്പയുടെ വായ എന്നാണ്. വലിയ കോപ്പയിലേക്ക് ചായ ഒഴിക്കും പോലെ പതഞ്ഞൊഴുകുന്ന ഹുഖോവിന് മറ്റൊരു പേരില്ലെന്നതാണ് വാസ്തവം.
ചൈനയിലെ ഷാന്‍സി പ്രവശ്യയിലാണ് പ്രക്യതിയുടെ ഈ സുന്ദര ദൃശ്യമുള്ളത്. ഒരു മഴ പെയ്താല്‍ സെക്കന്‍ഡില്‍ ആയിരം ക്യുബിക്ക് മീറ്റര്‍ വേഗത്തിലുള്ള ഒഴുക്കൊന്നു കാണേണ്ടതു തന്നെയാണ്.