കൃതിയെ തെല്ലും നോവിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. ജീവിക്കാനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ പുരയിടത്തില്‍ തന്നെ കൃഷി ചെയ്യുക. ഈ ആഗ്രഹങ്ങളോടൊപ്പം തന്നെ ആഡംബരങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ, പണം ദുര്‍വ്യയം ചെയ്യാതെ കുടുംബത്തിന്‍റെ മാത്രം അധ്വാനത്തിലൂടെ നിര്‍മിച്ചെടുക്കുന്ന വീട്ടില്‍ വേണം താമസിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിര്‍മാണ വസ്തുക്കള്‍ കൊണ്ടാകണം ആ വീട് നിര്‍മിക്കേണ്ടത്. ആ വീട് വരും തലമുറകള്‍ക്കും സ്മാരകം പോലെ സൂക്ഷിക്കാന്‍ കഴിയണം എന്നാല്‍ അനാവശ്യ പിടിവാശികള്‍ ഉണ്ടാകരുത്. വരും തലമുറകള്‍ക്ക് അവരുടെ ഇഷ്ടങ്ങളും സ്വാന്ത്ര്യവും ഉപയോഗിച്ച് അവര്‍ക്കാവശ്യമായ വീട് നിര്‍മിക്കാന്‍ കഴിയണം. ഇങ്ങനെ വളരെ വ്യത്യസ്തമായിരുന്നു നിളാ തീരത്ത് താമസിക്കുന്ന ചവറ മോഹന്‍റെയും കുടുബത്തിന്‍റെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും
സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ മണ്ണും മുളയും ആണ് ഇവര്‍ തിരഞ്ഞെടുത്തത്. നിര്‍മാണ രീതികള്‍ പഴമയിലേക്ക് ഒരു തിരിച്ചുപോക്കാകാണമെന്ന ആഗ്രഹത്തോടുകൂടി കുടുംബം ഒന്നടങ്കം യാത്രകള്‍ ചെയ്ത് പരമ്പരാഗത നിര്‍മാണ ശൈലികള്‍ മനസ്സിലാക്കിയെടുത്താണ് വീട് നിര്‍മിച്ചത്. അച്ഛനും അമ്മയും രണ്ട് പെണ്‍കുട്ടികളും ഒരുപോലെ അധ്വാനിച്ചു കുടുംബത്തിന്‍റെ ആവശ്യത്തിന് മാത്രമുള്ള ഇടങ്ങള്‍ രൂപരേഖകളില്ലാതെ മനസ്സിന്‍റെ താളുകളില്‍ വരച്ചിട്ടു. ശില്‍പ്പി കൂടിയായ ഗൃഹനാഥന്‍റെ കരവിരുത് വീടിന്‍റെ ഭിത്തികള്‍ക്ക് മിഴിവേകി. കണ്ടു ശീലിച്ച വീടുകളുടെ സ്പേയ്സുകള്‍ ഒന്നും ഇവിടെ കാണാനാകില്ല. എല്ലായിടങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുംവിധം വളരെ ഒതുക്കമുള്ള ഒരു വീടാണിത്. മണ്ണിന്‍റെ കുളിര്‍മയും മുളയുടെ ചാരുതയും വീട്ടില്‍ ഉടനീളം കാണാം.
ടൈലുകളുടെ തിളക്കമുള്ള തറകള്‍ക്ക് പകരം അടിച്ചുറപ്പിച്ച മണ്ണില്‍ തേന്‍മെഴുക് ഉപയോഗിച്ച് മിനിക്കിയെടുത്തു. അടുക്കളയില്‍ പരമ്പരാഗത വിറകടുപ്പ്, ഭക്ഷണം കഴിക്കാന്‍ ഡൈനിങ് ടേബിളിന് പകരം പായ, കിടക്കാന്‍ ഒരു കിടപ്പുമുറി, ഇരിക്കാന്‍ മണ്ണിലും മുളയിലും നിര്‍മിച്ച ഇരിപ്പിടങ്ങള്‍, മുളയില്‍ തീര്‍ത്ത സ്വിച്ച് ബോര്‍ഡുകള്‍, മുറവും നെല്‍ക്കതിരുമൊക്കെ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍, പ്രകൃതിയുടെ കാഴ്ചകള്‍ കാണാന്‍ വീട്ടിനുള്ളില്‍ ഒരു തട്ടിന്‍പുറം. ഫ്രിഡ്ജിനുപകരം പഴയ രീതിയിലുള്ള ശീതീകരണ സംവിധാനം, മുറ്റത്ത് തണലൊരുക്കാന്‍ പാഷന്‍ഫ്രൂട്ടിന്‍റെ പന്തല്‍, നിളയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറുമാടം...ഇങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് ഈ വീടിന്. 850 ചതുരശ്രയടിയുള്ള ഈ വീടിന് 3 ലക്ഷം രൂപ മാത്രമാണ് ഇവര്‍ക്ക് ചെലവ് വന്നത്. ലാളിത്യമാര്‍ന്ന വീടും ജീവിതവും എന്നൊക്കെ പറയുന്നതിന് പകരം ജീവിച്ച് കാണിച്ച് മാതൃക സൃഷ്ടിക്കുകയാണ് ചവറ മോഹനും കുടുംബവും.
പ്ലൈവുഡിലെ വൈവിധ്യം
വിവിധയിനം പ്ലൈവുഡുകള്‍ അതും വ്യത്യസ്ത നിലവാരത്തില്‍. ഓരോ ഇനങ്ങള്‍ക്കും പ്രത്യേകതകള്‍ ഉണ്ട്. ഒപ്പം ഉപയോഗവും വിലനിലവാരവും വ്യത്യസ്തമാണ്. പലപ്പോഴും ഇതൊന്നും തിരിച്ചറിയാതെയാണ് പ്ലൈവുഡുകള്‍ പലരും തിരഞ്ഞെടുക്കുന്നത്. ഗുണനിലവാരം മനസ്സിലാക്കി, ഏത് ഇനം പ്ലൈവുഡ് ആണ് ആവശ്യമെന്ന് തിരിച്ചറിയാന്‍ സാധാരണക്കാരന് സഹായിക്കുന്ന ഒരു അഭിമുഖമാണ് വീടിന്‍റെ രണ്ടാംഭാഗത്തില്‍ ആദ്യമുള്ളത്.
ചെറിയ മുറികളെ വലിയ മുറികളാക്കാം
സ്ഥല പരിമിതി മൂലം ചെറുതായിപ്പോകുന്ന വീടിന്‍റെ ഇടങ്ങളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കാനുള്ള വളരെ ലളിതമായ പൊടിക്കൈകള്‍ ആണ് ഹോം ടിപ്പ്സ് എന്ന സെഗ്‌മെന്‍റിലൂടെ അവതരിപ്പിക്കുന്നത്.
കാണാമറയത്തെ സ്റ്റോറേജ്
പരിമിത സ്ഥല സൗകര്യങ്ങളില്‍ വീട് വയ്ക്കുമ്പോള്‍ കട്ടില്‍ പോലും സ്റ്റോറേജ് സ്പേയ്സാക്കാം. പലവീടുകളിലും ഈ സംവിധാനം ഉണ്ടെങ്കിലും ബെഡിന്‍റെ ഭാരം മൂലം ഉയര്‍ത്തി ഉപയോഗിക്കാന്‍ കഴിയാറില്ല. ഹൈഡ്രോളിക് സംവിധാനത്തിലൂടെ ഉയര്‍ത്താന്‍ കഴിയുന്ന ബെഡ് കം സ്റ്റോറേജ് ആണ് ഷോകേയ്സിലൂടെ പരിചയപ്പെടുത്തുന്നത്.