നടന് ദിലീപ് അറസ്റ്റിലായശേഷം അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലതും പലരില്‍നിന്നും കേരളം കേട്ടു. വൈകി വെളിച്ചംകണ്ട രാമലീല എന്ന ചിത്രത്തിന്റെ വിജയവും ദിലീപിന്റെ അറസ്റ്റും ചേര്‍ത്തുള്ള പ്രതികരണവും അതേച്ചൊല്ലിയുള്ള വിവാദവും, അങ്ങനെ പലതും. ജാമ്യം കിട്ടിയ പിറ്റേന്നുതന്നെ ഒരു സിനിമാസംഘടന ദിലീപിനെ പഴയസ്ഥാനത്ത് അവരോധിച്ചു. അമ്മയെന്ത് ചെയ്യും എന്ന് ആരെങ്കിലുമൊക്കെ ചിന്തിച്ചെങ്കില്‍ അതിലേക്കാണ് നടനും അമ്മ എക്സിക്യൂട്ടിവ് അംഗവുമായ ഷാജോണിന്റെ ഈ വാക്കുകള്‍. അങ്ങനെ എടുത്തുചാടിയുള്ളതായിരുന്നോ ദിലീപിനെ പുറത്താക്കിയ തീരുമാനം? ഷാജോണ്‍ പറയുംപോലെ ആ തീരുമാനം പുനപരിശോധിക്കുക എന്നത് ഇപ്പോള്‍ ചര്‍ച്ചയാകേണ്ട ഒന്നാണോ?
Advertisement