നിസഹായതയുടെ ഈ ശബ്ദം ഈ സംസ്ഥാനത്തിന്റെ റവന്യൂമന്ത്രിയുടേതാണ്. തോമസ് ചാണ്ടി കേസില്‍ അഡീഷണല്‍ എജി ഹാജരാകണം എന്നാവശ്യപ്പെട്ട് എജിക്ക് നല്‍കിയ കത്തിന് മറുപടി കിട്ടിയില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. എജിയുടെ നിലപാടറഞ്ഞത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി. ഈ നാട് സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്ന ആര്‍ജവമുള്ള ശബ്ദംകൂടിയാണ് മന്ത്രിയില്‍നിന്ന് ഇന്നുണ്ടായത്. ആരോടാണ് ഇടതുസര്‍ക്കാരിലെ മന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുന്നത്? എന്തുകൊണ്ടാണ് ഒരു മന്ത്രിക്ക് എജിയില്‍നിന്ന് മറുപടിയില്ലാതെ പോകുന്നത്? അഥവാ മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
Advertisement