ഏഴുശതമാനം ജിഎസ്ടിയുള്ള സിംഗപ്പൂരിന് പറ്റുന്നത് 28 ശതമാനം ജിഎസ്്ടിയുള്ള ഇന്ത്യയ്ക്ക് പറ്റുന്നില്ല. സൗജന്യ ചികില്‍സയെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്,,,,, മെര്‍സല്‍ എന്ന പുതിയ ചിത്രത്തിലൂടെ പറയുന്ന ഈ വാചകത്തിന് പിന്നാലെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബിജെപിയുടെ ആക്ഷേപം. ഈ ഭാഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യത്തിനപ്പുറം തമിഴ്നാട്ടില്‍നിന്നുള്ള ബിജെപിയുടെ ദേശീയ നേതാവ് അടക്കം നടന് വിജയുടെയും നിര്‍മാതാവിന്റെയും ജാതിയും മതവും തിരഞ്ഞുള്ള ഓട്ടത്തിലാണ്. ഇത് അസഹിഷ്ണുതയാണോ? ആവിഷ്കാര സ്വാതന്ത്ര്യത്തിന് മീതെയുള്ള കടന്നുകയറ്റമാണോ എന്നീ ചോദ്യങ്ങള്‍ക്കൊക്കെ അപ്പുറം,,, വിമര്‍ശനങ്ങളെ ഇങ്ങനെയാണോ ഒരു രാഷ്ട്രീയപ്രസ്ഥാനം കാണേണ്ടതെന്ന ചരിത്രം ഓര്‍മിപ്പിക്കുന്ന ചോദ്യംകൂടിയാണ് ഇന്ന് ഉന്നയിക്കുന്നത്.
Advertisement