E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:51 AM IST

Facebook
Twitter
Google Plus
Youtube

More in Business

കാത്തിരുന്ന നോക്കിയ 8 പുറത്തിറങ്ങി, ഇരട്ട ക്യാമറ, അത്യുഗ്രൻ ഫീച്ചറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia-8
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന നോക്കിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറ തന്നെ. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8. ലണ്ടനിൽ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറ നോക്കിയ 8നെ മികച്ചതാക്കുന്നു. കാള്‍ സീസുമായി ചേർന്ന് എച്ച്‌എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8.  

13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. മുന്നിലും 13 മെഗാപിക്സൽ സെൻസർ തന്നെയാണ്. നോക്കിയ 8 ൽ സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യുമെന്നാണ് അറിയുന്നത്. 5.3 ഇഞ്ച് 2കെ എൽസിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാൻഡ്സെറ്റിന്റെ റാം 4 ജിബിയാണ്. ബാറ്ററി ലൈഫ് 3090 എംഎഎച്ച്. 

nokia8

നോക്കിയ 8 സെപ്റ്റംബറോടെ രാജ്യാന്തര തലത്തിൽ വിൽപ്പനക്കെത്തും. 599 യൂറോയാണ് വില( ഏകദേശം 45,000 രൂപ). ഇന്ത്യയിൽ ഒക്ടോബറിലായിരിക്കും അവതരിപ്പിക്കുക. എന്നാൽ ഇന്ത്യയിലെ വില സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. യുണിബോഡിയിലുള്ള നോക്കിയ 8 ന്റെ നീല നിറത്തിലുള്ള ഹാൻഡ്സെറ്റിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ കാണാം. നോക്കിയ 8ന് സ്പ്ലാഷ് പ്രൂഫ് ഫീച്ചറുമുണ്ട്. 

കൂടുതൽ വാർത്തകൾക്ക്