എൻജിൻ കപ്പാസിറ്റി 100 സിസിയിൽ താഴെയുള്ള വാഹനങ്ങളിലെ പിൻസീറ്റ് യാത്ര നിരോധിക്കാൻ ഒരുങ്ങി കർണ്ണാടക സർക്കാർ. ഇതിനായി മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണു കർണ്ണാടക സർക്കാർ. 100 സിസിയിൽ താഴെ എൻജിൻ കപ്പാസിറ്റിയുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ലെന്ന കർണാടക ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ നിയമ ഭേദഗതി വരുത്താൻ ഒരുങ്ങുന്നത്.
എന്നാൽ നിലവിൽ ഇരുചക്രവാഹനങ്ങളുടെ 25 ശതമാനവും 100 സിസിയിൽ കുറവുള്ളവയാണ്. കൂടാതെ സ്തീകള്‍ ഉപയോഗിക്കുന്ന സ്കൂട്ടറുകളിൽ ഭൂരിഭാഗവും 100 സിസിയിൽ താഴെ എൻജിൻ കപ്പാസിറ്റിയുള്ളവയാണ് അതുകൊണ്ടു തന്നെ പരിധി 50 സിസിയാക്കി കുറയ്ക്കുന്നതു സർക്കാർ പരിഗണനയിലുണ്ട്. നിയമം നടപ്പാക്കിയാൽ പുതിയ വാഹനങ്ങളിൽ മാത്രമായിരിക്കുമെന്നും നിലവിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളെ ഇത് ബാധിക്കില്ലെന്നും മോട്ടർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.