മോദി സർക്കാരിനെ വിമർശിച്ചു എന്ന കാരണത്താൽ ബിജെപി വാളെടുത്ത വിജയ് ചിത്രം മെർസൽ 200 കോടി ക്ലബിലേയ്ക്ക്. മോദി സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ബിജെപിയുടെ തിട്ടൂരം ചിത്രത്തിന് ലഭിച്ച രണ്ടാം ജൻമമായിരുന്നു. തുടക്കത്തിലെ നെഗറ്റീവ് പ്രതികരണങ്ങളെ അതിജീവിച്ച് ചിത്രം സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകുകയാണ്.
ഇതുവരെയുള്ള പ്രകടനം അപേക്ഷിച്ച് രണ്ടാം വാരത്തില്‍ തന്നെ മെര്‍സല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോര്‍ഡാവും. ഈ മാസം 17 ന് ദീപാവലിക്ക് റിലീസായ ചിത്രം ഇതു വരെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന് 170 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോർട്ടുകൾ. ഈ പോക്കു പോയാൽ രണ്ടാം വാരത്തിൽ തന്നെ മെർസൽ 200 കോടി ക്ലബിൽ ഇടം നേടും.
അഞ്ചു ദിവസംകൊണ്ട് ചെന്നൈയില്‍നിന്ന് മാത്രം 6.90 കോടിയാണ് മെര്‍സല്‍ നേടിയത്. വിജയ് ചിത്രത്തിന് ചെന്നൈയില്‍നിന്ന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണിത്. ഇതു വരെ തമിഴ്നാട്ടിൽ നിന്ന് മാത്രം 90 കോടിയോളം രൂപ മെർസൽ നേടിയതായാണ് റിപ്പോർട്ട്. യുഎസ്, ഫ്രാന്‍സ്, ഓസ്ട്രേലിയ, മലേഷ്യ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും മെര്‍സല്‍ കുതിപ്പ് തുടരുന്നുണ്ട്.
മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെട്ടു. കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോൾ വിവാദമായത്. സിംഗപ്പുരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം.