മോഹൻലാലിന്റെ വില്ലനെ രക്ഷിക്കാൻ ആരാധകന്റെ വക അർച്ചന. കണ്ണൂർ, പയ്യന്നൂർ ശ്രീ തൃക്കൈ മഹാവിഷ്ണു ക്ഷേത്രം എന്നാണ് അർച്ചനയുടെ രശീതിലുള്ളത്. പേരിന്റെ സ്ഥാനത്ത് വില്ലൻ ഫിലിം എന്നും നക്ഷത്രം മോഹൻലാൽ എന്നുമാണ് എഴുതിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇൗ രസീത് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മോഹൻലാൽ ആരാധന തലയ്ക്കുപിടിച്ച ആരുടേയോ വഴിപാടാണിതെന്ന് കരുതുന്നു. ഇത് വ്യാജമായി നിർമിക്കപ്പെട്ടതാണോ എന്നും സംശയമുണ്ട്.
മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ബി. ഉണ്ണികൃഷ്ണനാണ് വില്ലന്റെ സംവിധാനം. തെന്നിന്ത്യൻ താരങ്ങളായ വിശാലും ഹൻസികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തിൽ 253 തിയറ്ററുകളിലാണ് ചിത്രം റിലീസനെത്തുന്നത്. കേരളത്തിന് പുറത്ത് 149 കേന്ദ്രങ്ങളിലും.