സ്വാശ്രയമെഡിക്കൽഫീസ് വർധന വിദ്യാർഥികളെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയാണ് തളളി വിട്ടത്. 85 ശതമാനം സീറ്റിലും പതിനൊന്നുലക്ഷം ഫീസ് തീരുമാനിച്ച സുപ്രീംകോടതി വിധി വിദ്യാർഥികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അഞ്ചുലക്ഷമെന്ന ഫീസ് പോലും സാധാരണക്കാർക്ക് താങ്ങാനാകില്ല. ഫീസ് വർധന അന്യായമാണെന്ന പൊതുബോധം നിലവിൽ ഉളളപ്പോൾ തന്നെയാണ് സംസ്ഥാനത്തെ നാല് സ്വകാര്യ സ്വാശ്രയമെഡിക്കൽ കോളജുകൾ വിൽപ്പനക്ക് എന്ന വാർത്ത പുറത്തു വരുന്നത്.
സംസ്ഥാനത്തെ നാല് സ്വകാര്യ സ്വാശ്രയമെഡിക്കൽ കോളജുകളാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരത്തുള്ള മെഡിക്കൽകോളജ് പത്രപരസ്യം നൽകിക്കഴിഞ്ഞു. ഈ കോളജിൽ ഡോക്ടർമാർക്ക് എട്ട്മാസമായി ശമ്പളം നൽകുന്നില്ല. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് കോളജുകള്‍ വില്‍ക്കുന്നതെന്ന് മാനേജ്മെന്റുകളുടെ പക്ഷം.
ഇതിന് പുറമെ മൂന്ന് കോളജുകൾകൂടി വിൽപ്പനക്കുണ്ടെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുള്ള കോളജുകളാണ് വിൽപ്പനക്കുള്ളതെന്നാണ് സൂചന. കടുത്തസാമ്പത്തിക പ്രശ്നമാണ് ഈ കോളജുകൾ നേരിടുന്നത്. മെഡിക്കൽകൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള ബുദ്ധിമുട്ട്, രോഗികളുടെ കുറവ് എന്നിവ കോളജുകളുടെ നടത്തിപ്പിനെയും ബാധിച്ചിട്ടുണ്ട്.. കൂടാതെ ഫീസ് കുത്തനെ കൂടിയതോടെ വിദ്യാർഥികൾ മെഡിക്കൽപഠനം വേണ്ടെന്ന് വെക്കുന്ന സാഹചര്യം കൂടിയുണ്ട്.
ആരോഗ്യവിദ്യാഭ്യാസ രംഗത്ത് പുഴുക്കുത്തുവീഴ്ത്താന്‍ വേണ്ടി പിറവികൊണ്ട സ്വാശ്രയകോളജുകള്‍ ഇതുവരെ നടത്താന്‍ കഴിഞ്ഞതും ഇനിമുതല്‍ നടത്താന്‍ കഴിയാതിരിക്കുന്നതും യാദൃശ്ചികമല്ല. കോളജുകള്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞാണ് ഇതുവരെ നടത്തിക്കൊണ്ടിരുന്നത് എന്നും ഇപ്പോള്‍ അതിന് സാധിക്കുന്നില്ല എന്നതുമാണ് വാസ്തവം. കോളജുകള്‍ വില്‍ക്കാന്‍ വയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പേറേണ്ടത് സര്‍ക്കാരുകളും മാനേജ്മെന്റുകളും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ നിയന്ത്രണസമിതികളും എല്ലാം ചേര്‍ന്നാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വില്‍പനയ്ക്ക് വയ്ക്കുന്ന ചിത്രം കേരളത്തിന് അപമാനമാണ്. ആരോഗ്യവിദ്യാഭ്യാസ രംഗത്തെ അനാരോഗ്യത്തിന്റെ പച്ചയായ വെളിപ്പെടലാണ്. ഒരു തലമുറയ്ക്ക് നമ്മുടെ ഭരണാധികാരികള്‍ നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനം