ബിജെപിക്കും അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസും. ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ് അമിത് ഷാ എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്‍കൗണ്ടര്‍ സ്പഷലിസ്റ്റെന്നായിരുന്നു ബൃന്ദാ കാരാട്ട് അമിത് ഷായെ വിശേഷിപ്പിച്ചത്. കേരളത്തെ അപമാനിക്കാന്‍ അമിത് ഷാ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നറിയിച്ച് ഉമ്മന്‍ ചാണ്ടിയും സിപിഎമ്മിനെ പിന്തുണച്ചെത്തി
അറുന്നൂറിലധികം കലാപങ്ങൾ നടത്തിയ അമിത് ഷാ ഇപ്പോൾ കേരളത്തിലും കലാപം നടത്താൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി
കേരളത്തിലെെത്തുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രികള്‍ കൂടി സന്ദര്‍ശിക്കണം. ഗോരഖ്പൂരിലേത് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ ഉന്നമനത്തിന് ഇത് ഉപകരിക്കുമെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പരിഹസിച്ചു. വസ്തുതകള്‍ മനസിലാക്കാതെയാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ തുടര്‍ച്ചയായി അമിത്ഷാ കേരളത്തെ അപമാനിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തി