വേങ്ങര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാർ സോളർ കേസ് വിവാദങ്ങൾ തിരക്കു കൂട്ടി ഉയർത്തിക്കൊണ്ടു വന്നതെന്ന് മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സോളർ കേസ് വേങ്ങര ഫലത്തെ ബാധിക്കില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
വേങ്ങര തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം തന്നെ സോളർ കമ്മീഷൻ റിപ്പോർട്ട് എന്ന പേരിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം ഗൂഢാലോചനയുടെ ഭാഗമാണ്. സോളാർ വാവാദങ്ങളുടെ പേരില്‍ പേരിൽ വേങ്ങരയിൽ യു.ഡി.എഫിന് വോട്ട് ചോർച്ചയുണ്ടാവില്ല. വിവാദങ്ങളുടെ പേരിൽ യു.ഡി.എഫിന് ഭൂരിപക്ഷത്തിലും കുറവുണ്ടാവില്ല.
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാമെന്ന ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷം സോളർ പോലത്തെ വിവാദങ്ങൾക്ക് പിറെകെ പോകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.