ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം കണ്ണുരുട്ടിയാൽ അവരുടെ കണ്ണുകൾ വീട്ടിൽ കയറി ചൂഴ്ന്ന് എടുക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ. പ്രകോപനം ഉണ്ടായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ സിപിഎം നേതാക്കളുടെ രോമത്തിൽ തൊടാൻ ബിജെപിക്ക് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
കേരളത്തിലെ സി പി എം അതിക്രമങ്ങളെക്കുറിച്ചുള്ള മധ്യങ്ങളുടെ ചോദ്യത്തിനായിരുന്നു മഹിളാ മോർച്ച മുൻ ദേശീയ അധ്യക്ഷ കൂടിയായ സരോജ പാണ്ഡെയുടെ വിവാദ മറുപടി. ബിജെപിക്കു നേരെ കണ്ണുരുട്ടിയാൽ ആ കണ്ണുകൾ വീട്ടിൽ കയറി ചുഴന്ന് എടുക്കും. ഇതുറപ്പാക്കാനാണ് അമിത് ഷായുടെ നേതൃത്വത്തിൽ ജനരക്ഷ യാത്ര ആരംഭിച്ചത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെന്ന് ഓർമ വേണമെന്നും സരോജ് പാണ്ഡേ പറഞ്ഞു
കലാപതിനുള്ള ആഹ്വാനാം നടത്തിയ സരോജ് പാണ്ഡേ ക്കെതിരെ കേസെസുക്കണമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന മനോഹർ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല ബിജെപി ആർ എസ് എസ് നേതാക്കൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്. ആർ എസ് എസ് നേതാവ് കുന്ദൻ ചന്ദ്രവത് മുഖ്യമന്ത്രി പിണറായി വിജയന്റെ തല അറുക്കുന്നവർക്കു ഒരുകോടി രൂപ പ്രഖ്യാപിച്ചതും ഏറെ വിവാദമായിരുന്നു.